Connect with us

Health

ഗ്യാസ്ട്രബിൾ ആണോ പ്രശ്നം? ഈ വഴികൾ പരീക്ഷിച്ചു നോക്കൂ...

നെഞ്ചരിച്ചിലും പുളിച്ചു തികട്ടലും വയറുവേദനയും എല്ലാം ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളിൽ ചിലതു മാത്രമാണ്. ഈ പ്രശ്നത്തിനെതിരെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.

Published

|

Last Updated

മ്മളിൽ ഭൂരിഭാഗം പേർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ എന്നത്. മാറിയ ഭക്ഷണ രീതികളും , മരുന്നുകളുടെ പാർശ്വഫലങ്ങളും ജീവിതരീതിയും പാരമ്പര്യവും എല്ലാം ഗ്യാസ്ട്രബിളിന് ഒരു വലിയ കാരണമാണ്.നെഞ്ചരിച്ചിലും പുളിച്ചു തികട്ടലും വയറുവേദനയും എല്ലാം ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളിൽ ചിലതു മാത്രമാണ്. ഈ പ്രശ്നത്തിനെതിരെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.

ജീരകം, ഗ്രാമ്പു

  • ജീരകം, ഗ്രാമ്പു എന്നിവ വെറുതെ വായിലിട്ടു ചവച്ചാൽ മതി. ഇത് ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല ജീരകവും ഗ്രാമ്പുവും ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗ്രാസ് ട്രബിളിന് ഏറെ നല്ലതാണ്.

വെളുത്തുള്ളി

  • ഉറങ്ങുന്നതിനു മുൻപ് വെളുത്തുള്ളി ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് ചൂടു പാൽ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിൾ മാറാൻ ഏറെ നല്ലതാണ്. മാത്രമല്ല വെളുത്തുള്ളി അരച്ച് ഇഞ്ചി നീരിൽ ചേർത്ത് കഴിയ്ക്കുന്നതും ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ്.

കായം

  • കായം അലിയിച്ചിറക്കുന്നതും കായം ചേർത്ത വെള്ളം കുടിക്കുന്നതും എല്ലാം ഗ്യാസ് ട്രബിളിന് നല്ല ഒരു പ്രതിവിധിയാണ്. കായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി പറയുന്നു.

പുതിനയില

  • പുതിനയില ഇട്ട വെള്ളം കുടിക്കുന്നതും പുതിനയില ചവച്ചരയ്ക്കുന്നതും കറിവേപ്പിലയും പുതിനയിലയും ചേർത്ത് കഴിക്കുന്നതും എല്ലാം ഗ്യാസ് ട്രബിളിനെ ചെറുക്കും

ഇഞ്ചി

  • ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച് കുടിക്കുന്നതും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതും ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും. മോരില്‍ അല്‍പം ഇഞ്ചി ഇട്ട് കുടിക്കുന്നതും നല്ലതാണ്.

പെട്ടെന്നുണ്ടാകുന്ന ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾക്ക് ഇവ പരിഹാരമായി പ്രയോഗിക്കാവുന്നതാണ്. എന്നാൽ ഈ പ്രശ്നം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഗ്യാസ്ട്രോ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.

Latest