fact check
കടൽ പശു ഒറിജിനലോ?
ഏതാനും ദിവസങ്ങളായി കടൽ പശു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർ ഇത് വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ഇതിന് പ്രതികരിക്കുകയും ഒക്കെ ചെയ്തു. എന്നാൽ എന്താണ് ഇതിന് പിന്നിലെ സത്യം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ പശു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർ ഇത് വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ഇതിന് പ്രതികരിക്കുകയും ഒക്കെ ചെയ്തു. എന്നാൽ എന്താണ് ഇതിന് പിന്നിലെ സത്യം. യഥാർത്ഥത്തിൽ കടൽ പശു എന്നൊരു ജീവി ഉണ്ടോ? നമുക്ക് നോക്കാം.
വീഡിയോയിൽ കറുത്ത ഉടലും വെളുത്ത പുള്ളികളും ഉള്ള ഒരു ജീവിയെയാണ് കാണിക്കുന്നത്. ചിറകുകൾ ഉണ്ടെന്നും പശുവിനെപ്പോലെ തലയാണെന്നും വീഡിയോ കാണിക്കുന്നു. ഗൂഗിളിൽ പോലും സീ കൗ എന്ന് സേർച്ച് ചെയ്യുമ്പോൾ ഈ ജീവിയുടെ ഫോട്ടോയാണ് ലഭിക്കുന്നത്. യഥാർത്ഥത്തിൽ സീ കൗ എന്നൊരു ജീവിയുണ്ട് എന്നാൽ ഇത് ഫോട്ടോയിൽ കാണിക്കുന്ന അല്ലെങ്കിൽ വീഡിയോയിൽ കാണിക്കുന്ന തരത്തിലുള്ളതല്ല. മീനിനോടും ചെറിയ അളവിൽ മൃഗത്തോടും സാമ്യമുള്ള ഒരു ജീവിയാണ് കടൽ പശു. അതിന് നിലവിൽ കാണിച്ചിരിക്കുന്ന വീഡിയോയിലെ ജീവിയുമായി യാതൊരു സാമ്യവുമില്ല എന്നതാണ് യാഥാർഥ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി ക്രിയേറ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വളരെയധികം കൃത്യതയോടെയാണ് ഇത് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വീഡിയോ കാണുന്നവരിൽ വലിയ സംശയം ജനിച്ചേക്കാം. സത്യമാണെന്ന് കരുതി പ്രചരിപ്പിക്കുന്നവരും ഏറെയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ ഈ കടൽ പശുവിനെ പോലെയുള്ള നിരവധി ക്രിയേഷനുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. അത് കൊണ്ട് തന്നെ കാണുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കേണ്ടതും പ്രധാനമാണ്.