Editors Pick
ഉയർന്ന വായു മലിനീകരണം ഉണ്ടോ? എങ്കിൽ പ്രഭാതം നടത്തം ഒഴിവാക്കുന്നതാണ് നല്ലത്
മലിനമാക്കപ്പെട്ട അന്തരീക്ഷത്തിൽ അല്ലെങ്കിൽ വായുവിൽ കാർബൺ മോണോക്സൈഡ് നൈട്രജൻ ഓക്സൈഡുകൾ മറ്റ് വിഷ വായു എന്നിവ പോലെയുള്ള ഹാനികരമായ വസ്തുക്കളെ നമുക്ക് കണ്ടെത്താനാകും.
എല്ലാവരും പ്രഭാത നടത്തം എന്ന ശീലം തെരഞ്ഞെടുക്കുന്നത് മികച്ച ആരോഗ്യത്തിന് ആണ്. എന്നാൽ ഡൽഹി പോലെയുള്ള ഉയർന്ന അന്തരീക്ഷ മലിനീകരണം നിലനിൽക്കുന്ന സ്ഥലത്ത് രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ ! ഒരല്പം കടന്ന കൈ തന്നെയാണ് അല്ലേ. ഇനി ഉയർന്ന വായു മലിനീകരണത്തിൽ നടന്നാൽ പ്രശ്നം ഒന്നുമില്ല എന്നാണ് നിങ്ങളുടെ ചിന്തയെങ്കിൽ ഇത് കേട്ടോളൂ.
മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് ഘടകങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. മലിനമാക്കപ്പെട്ട അന്തരീക്ഷത്തിൽ അല്ലെങ്കിൽ വായുവിൽ കാർബൺ മോണോക്സൈഡ് നൈട്രജൻ ഓക്സൈഡുകൾ മറ്റ് വിഷ വായു എന്നിവ പോലെയുള്ള ഹാനികരമായ വസ്തുക്കളെ നമുക്ക് കണ്ടെത്താനാകും. നവംബറിലെ ദീപാവലി കൂടി കഴിഞ്ഞപ്പോൾ ഡൽഹി പോലുള്ള നഗരങ്ങളുടെ കാര്യം പറയുകയും വേണ്ട. ഈ സീസണിൽ വലിയ അളവിൽ പുകയും വിഷകരണങ്ങളും വായുവിലേക്ക് പുറന്തള്ളുന്നു. തണുത്ത താപനിലയും കാറ്റില്ലാത്ത അവസ്ഥയും കൂടിച്ചേർന്ന് ഇത് മലിനീകരണങ്ങൾ ഉണ്ടാക്കുന്ന പുകമഞ്ഞ് എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. സത്യത്തിൽ ഈ പ്രതിഭാസമാണ് നിങ്ങളുടെ പുറത്തു കൂടെയുള്ള നടത്തത്തെ ഒട്ടും സുരക്ഷിതം അല്ലാതാക്കുന്നത്.പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ അവസ്ഥകൾ ഉള്ളവർ അലർജിയുള്ളവർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരൊക്കെ ഈ സീസണിൽ അല്ലെങ്കിൽ ഇത്തരം കാലാവസ്ഥകളിൽ നടത്തം ഒഴിവാക്കുന്നതാണ് നല്ലത്.
അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സമയത്ത് രാവിലെ നടക്കാൻ പോകുന്നത് ഒട്ടും നല്ലതല്ല. അന്തരീക്ഷ മലിനീകരണം നിലനിൽക്കുന്ന സ്ഥലത്ത് പ്രഭാതത്തിൽ പലപ്പോഴും അന്തരീക്ഷ മലിനീകരണത്തിന്റെ ഉയർന്ന സാന്ദ്രത കാണപ്പെടുന്നു. കാരണം തണുത്ത താപനിലയും കുറഞ്ഞ കാറ്റിന്റെ വേഗതയും ആണ്.
അപ്പോൾ ഇനി ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കുന്നതിനും ഒക്കെയായി പ്രഭാത നടത്തം തിരഞ്ഞെടുക്കുന്നവർ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് കൂടി ചിന്തിച്ചിട്ട് വേണം സ്ഥലം തിരഞ്ഞെടുക്കാൻ. പ്രഭാതത്തിൽ തന്നെ മലിനമായ വായു ശ്വസിക്കുന്നതിലും നല്ലത് വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്നതാണ്.