Connect with us

Kerala

കേരളത്തില്‍ പ്രതിപക്ഷമുണ്ടോ; കോണ്‍ഗ്രസിനെതിരെ നിശിത വിമര്‍ശനവുമായി എന്‍ എസ് എസ്

ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയത്തിനു കാരണം. ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ അത്ര വലിയ തോല്‍വി ഉണ്ടാകില്ലായിരുന്നു.

Published

|

Last Updated

കോട്ടയം | കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിശിത വിമര്‍ശനവുമായി എന്‍ എസ് എസ്. കേരളത്തില്‍ പ്രതിപക്ഷം ഉണ്ടോ എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിച്ചു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം.

ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയത്തിനു കാരണം. ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ അത്ര വലിയ തോല്‍വി ഉണ്ടാകില്ലായിരുന്നു.

സമുദായത്തെ തള്ളിപ്പറഞ്ഞതിനാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇഷ്ടമല്ല. ശശി തരൂര്‍ തറവാടി നായര്‍. തരൂരിന് പ്രധാന മന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.