Connect with us

Techno

ഇതാണോ നിങ്ങളുടെ പാസ്വേര്‍ഡ്? എങ്കില്‍ സൂക്ഷിക്കുക എളുപ്പം ചോര്‍ത്താം

തികച്ചും വ്യത്യസ്തമായിരിക്കുക എന്നതാണ് പാസ്വേര്‍ഡ് നിര്‍മ്മിക്കുമ്പോള്‍ മനസിലുണ്ടാവേണ്ട കരുതല്‍.

Published

|

Last Updated

പാസ്വേഡുകള്‍ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. എല്ലാത്തിനും പാസ്വേര്‍ഡ് വേണം. ഫോണ്‍, കമ്പ്യൂട്ടര്‍, ഇമെയില്‍, വാട്സ്ആപ്പ്, വാഹനം, വാതില്‍ തുടങ്ങി എന്തിനും ഏതിനും പാസ്വേര്‍ഡുണ്ട്. ഓര്‍മയില്‍ നില്‍ക്കാന്‍ എളുപ്പുമുള്ള പാസ്വേര്‍ഡുകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ എളുപ്പം സൃഷ്ടിക്കുന്ന പാസ്വേഡുകള്‍ ഏളുപ്പം ചോരാനും ഇടയുള്ളവയാണ്.

ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്വേര്‍ഡ് ഏതാണെന്നറിയോ? 123456 എന്ന പാസ്വേര്‍ഡാണ് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ചു വരുന്ന പാസ്വേര്‍ഡ് ഇതാണ്. തൊട്ടു പിന്നാലെ എളുപ്പം പൊട്ടിച്ചെടുക്കപ്പെടാവുന്ന ഒരു നിര തന്നെയുണ്ട്. Password, 12345678, qwetry, 12345, 123456789, letmein, 1234567, football, iloveyou, admin, welcome, monkey, login, abc123, starwars, 123123 എന്നിങ്ങനെ അവ നീളുന്നു.

സൂക്ഷിക്കുക പാസ്വേര്‍ഡുകള്‍

നമ്മെ പോലെ ചിന്തിക്കുന്നവര്‍ ലോകത്ത് നിരവധിയുണ്ടാവാം എന്നാണ് ഇവയുടെ പൊതു സ്വഭാവം വ്യക്തമാക്കുന്നത്. തികച്ചും വ്യത്യസ്തമായിരിക്കുക എന്നതാണ് പാസ്വേര്‍ഡ് നിര്‍മ്മിക്കുമ്പോഴും മനസിലുണ്ടാവേണ്ട കരുതല്‍. കീ ബോര്‍ഡുകളില്‍ ലഭ്യമായ ചിഹ്ന സാധ്യകള്‍ പാസ് വേര്‍ഡ് എന്ന താക്കേലില്‍ മാറിമാറി ഉപയോഗിക്കുക.

നോര്‍ഡ് പാസ് കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ പഠനത്തിലും മുന്നില്‍ നില്‍ക്കുന്നതാണ് 123456 എന്ന പാസ്വേര്‍ഡ്. ഈ വര്‍ഷവും അവര്‍ 44 രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ 30,18,050 പേരാണ് ഈ പാസ്വേര്‍ഡ് തുടരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ 76,981 പേരും ഇന്ത്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനം 123456789 എന്ന എണ്ണല്‍ സംഖ്യാ നിരയ്ക്കാണ്.

 

 

 

Latest