Kerala
കടുത്ത സമ്മര്‍ദ്ദത്തിലാണ്, തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല; പുതിയ വീഡിയോയുമായി യുവതി
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെടുന്നു
കോഴിക്കോട് | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും വീഡിയോ പങ്കുവെച്ച് പരാതിക്കാരിയായ യുവതി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് യുവതി പുതിയ വീഡിയോയില്‍ പറയുന്നത്. കടുത്ത സമ്മര്‍ദത്തിലാണെന്നും വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ലെന്നും അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചെന്നും യുവതി വീഡിയോയില്‍ പറയുന്നു. .
താന്‍ സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. തനിക്ക് പരുക്കേറ്റിട്ടില്ല. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെടുന്നു. കല്യാണ ചിലവുകള്‍ വഹിച്ചത് കേസിലെ പ്രതിയായ രാഹുല്‍ ആണ്. 50 പവന്‍ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണ്.രാഹുലുമായി ഒരു വര്‍ഷത്തെ പരിചയമുണ്ട്. നേരത്തെ രാഹുലുമായുള്ള വിവാഹം മുടങ്ങിയിരുന്നുവെന്നും രണ്ടാമത് വീണ്ടും ആലോചന നടന്നപ്പോള്‍ അച്ഛന് താത്പര്യമില്ലായിരുന്നുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു.തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സിഐ നടപടിയെടുക്കാതിരുന്നതെന്നും യുവതി വ്യക്തമാക്കി