Uae
ഐ എസ് സി യുവജനോത്സവത്തിന് തുടക്കമായി
യു എ യിലെ ഏറ്റവും വലിയ കലാമേളയിലൊന്നാണ് ഐ .എസ് .സി. സംഘിടിപ്പിക്കുന്ന യുവജനോത്സവo.
അബുദാബി | മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി ) നടന്നുവരുന്ന യു എ യി ഓപ്പണ്‍ യുവജനോത്സവത്തിന് തുടക്കമായി.
വിവിധ എമിറേറ്റുകളില്‍ നിന്നും ഏകദേശം അഞ്ഞുറോളം മത്സരാത്ഥികളാണ് അഞ്ചു വേദികളിലായി നടക്കുന്ന വിവിധ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ആക്ടിങ് ജനറല്‍ സെക്രട്ടറി ദീപു സുദര്‍ശനന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് കെ..എം. സുജിത്ത്,നിലവിളക്ക് കൊളുത്തി ഉദ്ഘാടനo ചെയ്തു.
ട്രഷറര്‍ ദിനേശ് പൊതുവാള്‍, സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ വിളഭാഗം, വിനോദവിഭാഗം സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, കണ്‍വീനര്‍ എം. പി. കിഷോര്‍ എന്നിവര്‍ പങ്കെടുത്തു. യു എ യിലെ ഏറ്റവും വലിയ കലാമേളയിലൊന്നാണ് ഐ .എസ് .സി. സംഘിടിപ്പിക്കുന്ന യുവജനോത്സവo.
നാളെ വൈകുന്നേരം (2.2.2025) നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.