Connect with us

IPL 2023

ഇശാനും സൂര്യകുമാറും തിളങ്ങി; മുംബൈക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യരുടെ സെഞ്ചുറി (51 ബോളില്‍ 104 റണ്‍സ്) പാഴായി.

Published

|

Last Updated

മുംബൈ | കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 14 ബാള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ ജയം. കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യരുടെ സെഞ്ചുറി (51 ബോളില്‍ 104 റണ്‍സ്) പാഴായി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റിന് 185 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. വെങ്കടേഷ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടമാണ് ഈ സ്‌കോര്‍ കൊല്‍ക്കത്തക്ക് സമ്മാനിച്ചത്. മറ്റാര്‍ക്കും അത്രകണ്ട് തിളങ്ങാനായില്ല.

മുംബൈയുടെ ഹൃതിക് ഷൊകീന്‍ രണ്ട് വിക്കറ്റെടുത്തു. മുംബൈക്ക് വേണ്ടി അരങ്ങേറിയ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ രണ്ട് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തു. മുംബൈക്ക് ഓപണര്‍മാരായ ഇശാന്‍ കിഷനും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്.

കിഷന്‍ 25 ബോളില്‍ 58 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 25 ബോളില്‍ 43ഉം തിലക് ശര്‍മ 25 ബോളില്‍ 30ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ 13 ബോളില്‍ 20 റണ്‍സ് നേടി. കൊല്‍ക്കത്തയുടെ സുയാഷ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

Latest