Connect with us

Ongoing News

ഐ എസ് എല്‍; ഒന്നാം പകുതിയിൽ സമനിലയിൽ പിരിഞ്ഞ് ബ്ലാസ്റ്റേഴ്സും എ ടി കെയും

ഡിമിട്രിയോസ് ഡയമൻ്റകോസ് 16ാം മിനിറ്റിൽ ബ്ലാസസ്റ്റേഴ്സിനായും 23ാം മിനുറ്റിൽ  കാള്‍ മക്ഹ്യൂ എ ടി കെക്കായും വല ചലിപ്പിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ ടി കെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ ആദ്യ പകുതി സമനില. ഓരോ ഗോളുകള്‍ നേടിയ ടീമുകള്‍ പൊരിഞ്ഞ പോരാട്ടമാണ് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടത്തുന്നത്.

ബ്ലാസ്റ്റേഴ്സിൻ്റെ ഗ്രീസിൽ നിന്നുള്ള താരം ഡിമിട്രിയോസ് ഡയമൻ്റകോസ് 16ാം മിനിറ്റിലാണ് ആദ്യം വല ചലിപ്പിച്ചത്. 23ാം മിനുറ്റിൽ  കാള്‍ മക്ഹ്യൂ എ ടി കെക്കായും ഗോളടിച്ചു.

തുടർന്നും ഇരു ടീമുകളും ഗോളിനായി പരക്കം പാഞെങ്കിലും ആദ്യ പകുതി അവസാനിക്കും വരെ ഗോൾ പിറന്നില്ല.

കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനോട് 1-0ന് തോറ്റ കേരളം വിജയവഴിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. സീസണിലെ ആദ്യ പാദത്തില്‍ കൊച്ചിയില്‍ വെച്ച് 2-5ന് തോല്‍പ്പിച്ചതിന്റെ കണക്ക് തീര്‍ക്കാനും ഇവാന്‍ വുകോമനോവിചും സംഘവും ലക്ഷ്യമിടുന്നുണ്ട്. എവേ മത്സരങ്ങളിലെ തുടര്‍ തോല്‍വിക്ക് തടയിടുകയും വേണം.

മറുവശത്ത്, ഗോളടിക്കാനും വിജയിക്കാനും പാടുപെടുകയാണ് എ ടി കെ. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ടീം ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സ്വന്തം മൈതാനത്ത് ബെംഗളൂരുവിനോട് 2-1ന് തോറ്റതിന്റെ ക്ഷീണവുമായാണ് അവര്‍ ഇറങ്ങുന്നത്.

കേരളത്തിന് പരുക്കിന്റെ ആധികളില്ല. ഐ എസ് എല്ലില്‍ ഇരു ടീമുകളും ഇതുവരെ അഞ്ച് തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. നാലിലും ജയം എ ടി കെക്കായിരുന്നു. ബ്ലാസ്റ്റേഴ്സിന് ജയമില്ല. ഒരു മത്സരം സമനിലയായി.

 

Latest