Ongoing News
ഐ എസ് എല്‍: ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍
29ാം മിനുട്ടില്‍ ബൊര്‍ജ ഹെറാരെ ആണ് ഹൈദരാബാദ് എഫ് സിക്കായി വലയില്‍ പന്തെത്തിച്ചത്
കൊച്ചി | ഐ എസ് എലില്‍ രണ്ട് എവേ തോല്‍വിക്ക് ശേഷം സ്വന്തം തട്ടകത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍. 29ാം മിനുട്ടില്‍ ബൊര്‍ജ ഹെറാരെ ആണ് ഹൈദരാബാദ് എഫ് സിക്കായി ബ്ലാസ്്‌റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചത്.
ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് സെമി ഫൈനലും ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫും ഉറപ്പാക്കിയിട്ടുണ്ട്.
ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളിന് എ ടി കെ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെ സ്വന്തം മൈതാനത്ത് പ്ലേ ഓഫ് കളിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് പത്ത് ജയവുമായി 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനക്കാരായി മുംബൈ സിറ്റി എഫ് സിയും ഹൈദരാബാദും സെമി ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു.
രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയില്‍ പ്രവേശിക്കുക. മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ ബെംഗളൂരു ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ബെംഗളൂരുവിലാണ് മത്സരം.
മാര്‍ച്ച് നാലിന് രണ്ടാം പ്ലേ ഓഫില്‍ എ ടി കെ ഒഡീഷയെ നേരിടും. ആദ്യ പ്ലേ ഓഫില്‍ ടേബിളിലെ മൂന്നും നാലും സ്ഥാനക്കാര്‍ക്കാണ് ഹോം ഗ്രൗണ്ടില്‍ പ്ലേഓഫ് കളിക്കാനാകുക. മാര്‍ച്ച് ഏഴ് മുതല്‍ സെമി ഫൈനലുകള്‍ നടക്കും. മാര്‍ച്ച് 18നാണ് ഫൈനല്‍.