Connect with us

isl final

ഐ എസ് എൽ ഫൈനല്‍: ബലാബലം, അധിക സമയത്തേക്ക്

ഇരു ടീമുകളും രണ്ട് വീതം ഗോളുകളാണ് അടിച്ചത്.

Published

|

Last Updated

പനാജി | ഗോവയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൻ്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് കടന്നു. ഇരു ടീമുകളും രണ്ട് വീതം ഗോളുകളാണ് അടിച്ചത്. അടിക്ക് തിരിച്ചടി എന്ന നിലയിലായിരുന്നു നിശ്ചിത സമയവും ഇഞ്ചുറി ടൈമും.

78ാം മിനുട്ടില്‍ ബെംഗളുരൂവിന്റെ റോയ് കൃഷ്ണയാണ് സമനില പൊളിച്ചത്. എന്നാല്‍ അധികം വൈകാതെ 83ാം മിനുട്ടില്‍ എ ടി കെക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 85ാം മിനുട്ടിലെടുത്ത പെനാല്‍റ്റി കിക്കില്‍ ദിമിത്ര പെട്രാടോസ് തന്നെ ഗോളുമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു.

മത്സരത്തിലെ 14ാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ ദിമിത്രി പെട്രാടോസ് ആണ് ആണ് മോഹന്‍ ബെഗാന് വേണ്ടി ഗോള്‍ നേടിയത്. എന്നാൽ, ആദ്യ പകുതി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ എക്‌സ്ട്രാ ടൈമില്‍ പെനാൽട്ടിയിലൂടെ സുനില്‍ ചേത്രി ബെംഗളൂരുവിന് വേണ്ടി മറുപടി ഗോള്‍ നേടി. മോഹൻ ബഗാൻ്റെ കന്നി കിരീട പോരാട്ടമാണെങ്കിൽ ബെംഗളൂരു രണ്ടാം കിരീടത്തിനായാണ് ബൂട്ടുകെട്ടിയത്.

---- facebook comment plugin here -----

Latest