Connect with us

Malappuram

'ഇസ്‍ലാം-നാസ്തികത' തുറന്ന സംവാദം ശനിയാഴ്ച മലപ്പുറത്ത്

വ്യാജ വിദ്വേഷ വംശീയ പ്രചാരണങ്ങളുമായി ഇസ്‍ലാമിനെയും മുസ്‍ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ നവ നാസ്തിക അജണ്ടകളെ തുറന്ന് കാണിക്കാനും യുക്തിവാദത്തിന്റെയും അതിസ്വാതന്ത്ര്യ വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാനുമാണ് ലാ ക്രീന്‍സിയ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

Published

|

Last Updated

മലപ്പുറം | ഇസ്‌ലാം അഭിമാനമാണ് എന്ന ശീര്‍ഷകത്തില്‍ റാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മലപ്പുറത്ത് പാനല്‍ ഡിസ്‌കഷനും തുറന്ന സംവാദവും സംഘടിപ്പിക്കും. വ്യാജ വിദ്വേഷ വംശീയ പ്രചാരണങ്ങളുമായി ഇസ്‍ലാമിനെയും മുസ്‍ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ നവ നാസ്തിക അജണ്ടകളെ തുറന്ന് കാണിക്കാനും യുക്തിവാദത്തിന്റെയും അതിസ്വാതന്ത്ര്യ വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാനുമാണ് ലാ ക്രീന്‍സിയ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ മുഹ് യിദ്ദീന്‍ സഅദി കൊട്ടുകര, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, സജീര്‍ ബുഖാരി, അയ്യൂബ് പി.എം, മുഹ് യിദ്ദീന്‍ ബുഖാരി, സിബ്ഗതുള്ള സഖാഫി, ജമാലുദ്ദീന്‍ അഹ്‌സനി, അഷ്‌റഫ് ബാഖവി, ആബിദ് ലുത്ഫി, അബ്ദുള്ള ബുഖാരി, അഡ്വ. സഈദ് റൂമി, മുഹമ്മദ് ഫാരിസ് പി.യു, ഹാഫിസ് അമീന്‍ ജൗഹരി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

യുക്തി വാദ സംഘടനകളില്‍ നിന്ന് രാജി വെച്ച പ്രമുഖര്‍ സത്യാന്വേഷണ അനുഭവങ്ങള്‍ പങ്കുവെക്കും. അബദ്ധങ്ങളെ ആഘോഷമാക്കുന്ന നവ നാസ്തികത, മത നിരാസത്തിന്റെ പിന്നാമ്പുറങ്ങള്‍, യുക്തിവാദം തീവ്ര വലതുപക്ഷത്തേക്ക്, നവലിബറലിസം സാമൂഹിക വിപത്ത്, ഇസ്്‌ലാം, നാസ്തികത എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പാനല്‍ ഡിസ്‌കഷനും തുറന്ന സംവാദവും നടക്കും. സംശയ നിവാരണത്തിന് അവസരമൊരുക്കും.

Latest