Connect with us

Uae

ദ്രുതഗതിയിലുള്ള വളര്‍ച്ച നേടി ഇസ്‌ലാമിക സാമ്പത്തിക മേഖല

2023-ലെ ഇസ്‌ലാമിക് ഫിനാന്‍സ് ഡെവലപ്‌മെന്റ് ഇന്‍ഡിക്കേറ്റര്‍ പ്രകാരം ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ആസ്തികളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ യു എ ഇ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഇസ്‌ലാമിക് ഫിനാന്‍സ് മേഖല ചലനാത്മക സാമ്പത്തിക പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. ശരീഅത്തിന് അനുസൃതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വിപുലമായ നിയന്ത്രണ നയങ്ങളോടെയാണ് ഈ മേഖല പ്രവര്‍ത്തിക്കുന്നത്.

1975-ല്‍ യു എ ഇയുടെ ആദ്യത്തെ ഇസ്‌ലാമിക് ബേങ്ക് സ്ഥാപിതമായത് മുതല്‍ ദശാബ്ദങ്ങളായി ദേശീയ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭമായി ഈ മേഖല മാറി. ഇസ്‌ലാമിക് ബേങ്കുകള്‍, പരമ്പരാഗത ബേങ്കുകളിലെ ഇസ്‌ലാമിക് ബ്രാഞ്ചുകള്‍, ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ അതിവേഗ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച ഇസ്‌ലാമിക് ബോണ്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖലയിലെ പ്രവര്‍ത്തനം. 2023-ലെ ഇസ്‌ലാമിക് ഫിനാന്‍സ് ഡെവലപ്‌മെന്റ് ഇന്‍ഡിക്കേറ്റര്‍ (ഐ എഫ് ഡി ഐ) പ്രകാരം ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ആസ്തികളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ യു എ ഇ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഈ സെപ്തംബറില്‍ യു എ ഇ സെന്‍ട്രല്‍ ബേങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, യു എ ഇയിലെ മൊത്തം ബേങ്കിംഗ് ക്രെഡിറ്റിന്റെ ഏകദേശം 22 ശതമാനവും ഇസ്‌ലാമിക് ബേങ്കുകളാണ്. ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ നിക്ഷേപം 152.3 ബില്യണ്‍ ദിര്‍ഹത്തിലെത്തി.

എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ ശക്തമായ പ്രകടനത്തിന്റെ പിന്തുണയോടെ യു എ ഇയുടെ ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയില്‍ വരുംകാലയളവിലും ശക്തമായ വളര്‍ച്ച തുടരുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

 

 

Latest