National
ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂള്‍ കേസ്: ആറാം പ്രതി അറസ്റ്റില്‍
നിയുക്ത വിദേശ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തതിനാണ് ഷാമിലിനെ എന്‍ഐഎ)അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി| പൂനെ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂള്‍ കേസില്‍ ആറാം പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷാമില്‍ സാക്വിബ് നാച്ചന്‍ ആണ് അറസ്റ്റിലായത്. നിയുക്ത വിദേശ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തതിനാണ് ഷാമിലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. കേസില്‍ എന്‍ഐഎ നടത്തുന്ന ആറാമത്തെ അറസ്റ്റാണിത്.
മഹാരാഷ്ട്രയിലെ താനെയിലാണ് ഷാമില്‍ താമസം. ഇദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങളുടെ (ഐഇഡി) നിര്‍മാണം, പരിശീലനം, പരീക്ഷണം എന്നിവയില്‍ പങ്കാളിയാണെന്ന് കണ്ടെത്തി. 2002ല്‍ മുംബൈ സെന്‍ട്രല്‍, വിലെ പാര്‍ലെ, മുളുണ്ട് ട്രെയിനുകളില്‍ മുംബൈയില്‍ നടന്ന ബോംബെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഷാമിലിന്റെ പിതാവ് സാക്വിബ് നാച്ചന്‍ മൂന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
സുല്‍ഫിക്കര്‍ അലി ബറോദാവാല, മുഹമ്മദ് ഇമ്രാന്‍ ഖാന്‍, മുഹമ്മദ് യൂനുസ് സാക്കി, സിമാബ് നസിറുദ്ദീന്‍ കാസി, അബ്ദുള്‍ ഖാദിര്‍ പത്താന്‍ തുടങ്ങിയ അഞ്ച് പ്രതികളുമായി സഹകരിച്ചാണ് ഷാമില്‍ പ്രവര്‍ത്തിച്ചിരുന്നത്.