Connect with us

Kerala

ഇസ്ലാമിക പ്രബോധനം കാലികമാകണം: സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി

കേരള മുസ്ലിം ജമാഅത്തിന്റെ നവീകരിച്ച തൃശൂര്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

|

Last Updated

തൃശൂര്‍ |  വിശുദ്ധ ഇസ്ലാം കാലിക പ്രസക്തമാണെന്നും കാലോചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ദീനീ ദഅവാ രംഗത്ത് സജീവമാകല്‍ പ്രബോധകരുടെ ബാധ്യതയാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ലോകമെങ്ങും അശാന്തിയും അധാര്‍മികതയും വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നും ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ വിശുദ്ധ ഇസ്ലാമിന്റെ ശബ്ദം ആധുനികമായ പ്രബോധന മാര്‍ഗ്ഗങ്ങളിലൂടെ പ്രചരിപ്പിക്കല്‍ നമ്മുടെ ബാധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു.

കേരള മുസ്ലിം ജമാഅത്തിന്റെ നവീകരിച്ച തൃശൂര്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെന്റര്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അഹ്മദുകുട്ടി ഹാജി എറണാംകുളം, എന്‍ജിനീയര്‍ ജമാലുദ്ദീന്‍ ഹാജി, സി വി മുസ്തഫ സഖാഫി, എം എസ് മുഹമ്മദ് ഹാജി, അബ്ദുല്ലക്കുട്ടി ഹാജി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, അബു ഹാജി കല്ലൂര്‍, റാഫിദ് സഖാഫി, സൈതു മുഹമ്മദ് മാസ്റ്റര്‍, സലാം ഹാജി കല്ലൂര്‍, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി സംസാരിച്ചു.

 

Latest