Kerala
ലക്ഷദ്വീപില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ കീഴില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.
കൊച്ചി| ലക്ഷദ്വീപില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ കീഴില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നേരിട്ടാണ് ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ ഓഫീസര്‍മാരുടെ എണ്ണം കൂടുതലാണെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം. കഴിഞ്ഞ ദിവസം തലസ്ഥാനമായ കവരത്തിയിലെ ആയുഷ് മിഷന്റെ കേന്ദ്രം പ്രഫുല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടുള്ള നടപടി.