Connect with us

Thrissur

മണ്ണുത്തി പോലീസ് സ്റ്റേഷന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം

സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ സാന്നിധ്യത്തില്‍ മണ്ണുത്തി ഐ എസ് എച്ച് ഒ എ കെ സജീഷ് ഐ എസ് ഒ ഡയറക്ടര്‍ ശ്രീകുമാറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Published

|

Last Updated

തൃശൂര്‍ | പ്രവര്‍ത്തന മികവിനും അടിസ്ഥാന സൗകര്യവികസനത്തിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചതിനും ഏര്‍പ്പെടുത്തിയ ഐ എസ് ഒ 9001 – 2015 സര്‍ട്ടിഫിക്കേഷന്‍ ഒല്ലൂര്‍ സബ്ബ് ഡിവിഷനിലെ മണ്ണുത്തി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ സാന്നിധ്യത്തില്‍ മണ്ണുത്തി ഐ എസ് എച്ച് ഒ എ കെ സജീഷ് ഐ എസ് ഒ ഡയറക്ടര്‍ ശ്രീകുമാറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലയിലെ പോലീസ് സ്റ്റേഷനുകളെല്ലാം തന്നെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നിലവാരത്തില്‍ എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മണ്ണുത്തി പോലീസ് സ്റ്റേഷനെ പ്രസ്തുത നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

ഒല്ലൂര്‍ സബ്ബ് ഡിവിഷന്‍ ചുമതല വഹിക്കുന്ന എ സി പി മുഹമ്മദ് നദീമുദീന്‍, എ സി പി മാരായ കെ സുദര്‍ശന്‍, സുന്ദരന്‍, അബ്ദുള്‍ ബഷീര്‍, ഒല്ലൂര്‍ ഐ എസ് എച്ച് ഒ അജീഷ്, എസ് ഐ മാരായ ജയപ്രദീപ്, ജീസ് മാത്യു, ബിജു പോള്‍, ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest