Connect with us

rain alert

ഒറ്റപ്പെട്ട കനത്ത മഴ തുടരും: അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തീരദേശത്ത് കാറ്റിന് സാധ്യത

Published

|

Last Updated

തിരുവനന്തപുരം|  മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി പൊതുവെ കുറഞ്ഞെങ്കിലും അടുത്ത ഞ്ച് ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ലെങ്കിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.