articles
ഇസ്റ: ഭാവിയിലേക്കുള്ള ചുവടുകള്‍
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്്ലാമിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച് അസ്സോസിയേഷന്‍ (ഇസ്‌റ) 2009 ഡിസംബറിലാണ് രൂപവത്കരണം
കാലഘട്ടത്തെ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള മാര്‍ഗം ചിട്ടപ്പെടുത്തുമ്പോഴാണ് സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള വഴി എളുപ്പമാകുക. അറിവിനെ സമൂഹത്തില്‍ വിനിമയം ചെയ്യപ്പെടുന്ന രൂപത്തെ ആശ്രയിച്ചാണ് നവോത്ഥാനം രൂപപ്പെടുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ അറിവ് കൊണ്ട് കാലത്തെയും ലോകത്തെയും തന്നെ നയിച്ച ചരിതങ്ങള്‍ കാണാനാകും. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അറിവ് നേടുന്നയാള്‍ ശരിയായി സമൂഹത്തെ നയിക്കാന്‍ കൂടി അര്‍ഹനായി തീരും. അപ്പോഴാണ് യഥാര്‍ഥത്തില്‍ ഒരു സമൂഹം ചലനാത്മകമായി തീരുന്നത്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയും അമരക്കാരന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദും ഇന്ത്യന്‍ സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുന്നത് ഈ വഴിയിലൂടെയാണ്. മഹത്തായ ആ സഞ്ചാര പഥത്തിലെ ചെറിയൊരു അടയാളപ്പെടുത്തലാണ് തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്്ലാമിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച് അസ്സോസിയേഷന്‍ (ഇസ്‌റ).
2009 ഡിസംബറിലാണ് രൂപവത്കരണം. 2010 മെയ് മാസത്തില്‍ ജൂനിയര്‍ ദഅ്‌വ പ്രവര്‍ത്തനം തുടങ്ങി. 2015 മെയിലാണ് സുൽത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഇസ്റയില്‍ ജാമിഅ മദീനത്തുന്നൂറിന്റെ ക്യാമ്പസ് പ്രഖ്യാപിക്കുന്നത്. ഇസ്റ വിമന്‍സ് കോളജിന്റെ പ്രഖ്യാപനവും ഉസ്താദ് അവിടെ വെച്ച് പ്രഖ്യാപിച്ചു. 2015 ജൂണില്‍ മദീനത്തുന്നൂറിന്റെ ക്യാമ്പസ് ആരംഭിക്കുകയും 2016 ജൂണില്‍ വിമണ്‍സ് കോളേജ് താത്കാലിക കെട്ടിടത്തില്‍ ആരംഭിക്കുകയും ചെയ്തു.
ലക്ഷ്യ ബോധത്തോടെ റിസല്‍ട്ട് പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് തുടക്കം മുതലേ അനുവര്‍ത്തിച്ചു പോന്നത്. ഇസ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും അത് ഫോളോ ചെയ്തു വരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രത്തിലും ടെക്നോളജിയിലും മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിയും വിധം പരിശീലനങ്ങള്‍ ലഭിക്കുന്നതിന് ടാല്‍റോപ്പുമായി സഹകരിച്ച് ടെക് @ സ്‌കൂള്‍ പദ്ധതിയും ഇന്‍വെന്റര്‍ പാര്‍ക്കും സജ്ജീകരിക്കുകയാണ്. കൂടാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ പഠന കേന്ദ്രമായ നാസോയുമായി സഹകരിച്ച് സ്‌പെഷ്യല്‍ പരിശീലനങ്ങളും സ്‌കോളര്‍ഷിപ്പ് പരീക്ഷകളും നടത്തുന്നുണ്ട്. ശാസ്ത്ര പ്രതിഭകളും ഐ ടി വിദഗ്ധരും ധാരാളമായി ഇവിടെ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
സമൂഹത്തിന്റെ വളര്‍ച്ചയിലും തലമുറകളെ ചിട്ടപ്പെടുത്തിയെടുക്കുന്നതിലും വലിയ ഭാഗധേയം നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണവും വിദ്യാഭ്യാസവും ലക്ഷ്യം വെച്ച് വലിയ പദ്ധതികളാണ് രൂപപ്പെട്ടു വരുന്നത്. ഇസ്‌ലാമിക സംസ്‌കാരവും ഐഡന്റിറ്റിയും കാത്തുസൂക്ഷിച്ചു കൊണ്ട് തന്നെ ഈ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ കാഴ്ച വെക്കാന്‍ കഴിയും. ഇസ്റയുടെ പ്രധാന പദ്ധതികളിലൊന്നായി ഇത് അജന്‍ഡയിലുണ്ട്. ഇതിനു വേണ്ടി ത്വയ്ബ ഗാര്‍ഡന്‍ വിമന്‍സ് വില്ലേജ് എന്ന പദ്ധതി വാടാനപ്പള്ളിക്കടുത്ത് തളിക്കുളം പഞ്ചായത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.
വില്ലേജിലെ ആദ്യ പദ്ധതിയാണ് വിമന്‍സ് കോളജ്. എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്ന ഖദീജത്തുല്‍ കുബ്‌റ മോഡല്‍ അക്കാദമി, പ്ലസ് വണ്‍ (സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്) കം ഹാദിയ, യു ജിയോടൊപ്പം (ബി ബി എ, ബി എ ഇംഗ്ലീഷ്, അഫ്സലുല്‍ ഉലമ, ബികോം) കം ആലിമ, പി ജി (എം എ ഇംഗ്ലീഷ്, എംകോം) കം മുബശ്ശിറ, ഹാദിയ ഹയര്‍ സെക്കന്‍ഡറിക്ക് ശേഷം മൂന്ന് വര്‍ഷത്തെ അദവിയ്യ ഇസ്്ലാമിക് യു ജി എന്നിവയാണ് വിമന്‍സ് കോളജില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോഴ്സുകള്‍. കൂടാതെ വിപുലവും ആധുനികവുമായ വിദ്യാഭ്യാസ – തൊഴില്‍ കോഴ്സുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം നടത്താന്‍ പ്രാപ്തരായ സ്ത്രീ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇസ്‌ലാമിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും നാട്ടിലും വിദേശത്തും ഇസ്്ലാമിക് അധ്യാപികമാരായി സേവനം ചെയ്യാനും സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് കഴിയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഹോം@സ്‌കൂള്‍ എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന രൂപത്തിലുള്ള വിശാലവും മനോഹരവുമായ ഹോസ്റ്റല്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഇസ്്ലാമിക പ്രബോധന മേഖലകളില്‍ വിവിധ പദ്ധതികള്‍ ഇതിനോടകം ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ജീവകാരുണ്യ രംഗത്തും സാന്ത്വന സേവന മേഖലകളിലും ചെറിയ അടയാളപ്പെടുത്തലുകള്‍ ഇസ്റ നടത്തുന്നുണ്ട്. സംഘടനാ ശാക്തീകരണ രംഗത്ത് പ്രാദേശികമായി ഇടപെടലുകള്‍ നടത്താന്‍ ഇസ്റക്ക് കഴിഞ്ഞിട്ടുണ്ട്. കാന്തപുരം ഉസ്താദിന്റെ കരുതലും സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ ആശിർവാദവും ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ മേല്‍നോട്ടവും ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദനമാകുന്നു.
അബ്ദുന്നാസര്‍ കല്ലയില്‍
(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഇസ്റ)