Connect with us

From the print

ഗസ്സയില്‍ ഇസ്‌റാഈലിന്റെ 'വധശിക്ഷ'

സാധാരണക്കാരായ ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കെട്ടിയിട്ട് വധശിക്ഷയുടെ രൂപത്തില്‍ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്.

Published

|

Last Updated

ഗസ്സ | സാധാരണക്കാരായ ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കെട്ടിയിട്ട് വധശിക്ഷയുടെ രൂപത്തില്‍ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. വടക്കന്‍ ഗസ്സയിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ണുകെട്ടി, കൈകള്‍ ബന്ധിച്ച രീതിയില്‍ മുപ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് ഈ റിപോര്‍ട്ട് പുറത്തുവരുന്നത്.

ഇത്രയും ക്രൂരമായ രൂപത്തില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയത് ഫലസ്തീനിലെ സാധാരണക്കാര്‍ നേരിടുന്ന ദുരന്തത്തിന്റെ വ്യാപ്തി തുറന്നുകാട്ടുന്നതാണെന്നും തടവുകാരെപ്പോലും കൂട്ടക്കൊലക്കും വധശിക്ഷക്കും വിധേയമാക്കുകയാണെന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, ഇന്നലെ 150 ഫലസ്തീനികള്‍ കൂടി ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 313 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബറില്‍ ആക്രമണം ആരംഭിച്ച ശേഷം ഗസ്സയില്‍ ഇതുവരെ 26,900 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കിയത്.

 

Latest