Israeli aggression against Palestinians
ഫലസ്തീനികളോട് ഇസ്‌റാഈല്‍ കാണിക്കുന്നത് കടുത്ത വംശവെറി: ആംനസ്റ്റി
നിര്‍ബന്ധിച്ച് മതംമാറ്റുന്നു; തടങ്കലിലിട്ട് പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നു
ജറൂസലേം | ഫലസ്തീനി ജനതയോട് ഇസ്‌റാഈല്‍ പെരുമാറുന്നത് കടുത്ത വംശവെറിയോടെയെന്നും വലിയ പീഡിനങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നതായും ആനംസ്റ്റി ഇന്റര്‍നാഷണല്‍. മനുഷ്യത്വ രഹിതമായാണ് ഫലസ്തീനികളോട് പെരുമാറുന്നത്. ഫലസ്തീനികളെ നിര്‍ബന്ധിച്ച് മതംമാറ്റിക്കുന്നു. ഭരണകൂടം തടങ്കലിലിട്ട് പീഡിപ്പിക്കുകയും കൊന്നൊടുക്കുയും ചെയ്യുന്നു. അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നു. കടുത്ത വിവേചനമാണ് ഫലസ്തീന്‍ ജനത നേരിടുന്നതെന്നും ചൊവ്വാഴ്ച പുറത്തുവിട്ട ആംനസ്റ്റിയുടെ 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ട് പറയുന്നു.
1948ല്‍ രാജ്യം സ്ഥാപിതമായത് മുതല്‍, ജൂദ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനുള്ള വ്യക്തമായ നയമാണ് ഇസ്‌റാഈല്‍ നടപ്പിലാക്കുന്നത്. ജൂദര്‍ക്ക് ഗുണം ലഭിക്കുന്ന വിധം ഭൂമിയില്‍ അവരുടെ നിയന്ത്രണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.