Connect with us

International

ഗസ്സയിലെ ക്യാന്‍സര്‍ ആശുപത്രിയും ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു

യുദ്ധ സമയത്ത് പോലും ആതുരാലയങ്ങള്‍ ആക്രമിക്കരുതെന്നാണ് അന്താരാഷ്ട്ര നിയമം

Published

|

Last Updated

ഗസ്സ | ഗസ്സയിലെ ഏക സ്‌പെഷ്യലൈസ്ഡ് ക്യാന്‍സര്‍ ചികിത്സാ ആശുപത്രിയും അതിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌കൂളും ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. ഇന്നലെ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് മധ്യ ഗസ്സയിലെ തുര്‍ക്കിഷ്- ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രി നിലംപരിശാക്കിയത്. ഇസ്‌റാഈല്‍ സൈന്യം കെട്ടിടം പൊളിച്ചുമാറ്റിയതിന് ശേഷം സ്ഥലത്ത് നിന്ന് വലിയ തീഗോളവും പുകയും ഉയരുന്നത് ദൃശ്യങ്ങളിലുണ്ട്.

യുദ്ധ സമയത്ത് പോലും ആതുരാലയങ്ങള്‍ ആക്രമിക്കരുതെന്നാണ് അന്താരാഷ്ട്ര നിയമം. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി ആശുപത്രികള്‍ തകരുകയും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

 


---- facebook comment plugin here -----


Latest