International
വീടുകളും ക്യാമ്പുകളും ആക്രമിച്ച് ഇസ്‌റാഈല്‍; ഇന്ന് മാത്രം 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ആക്രമണം ഖാന്‍ യൂനുസില്‍

ഗസ്സ സിറ്റി | ഖാന്‍ യൂനുസില്‍ ഇന്ന് രാവിലെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ മാനുഷിക മേഖലയായി നിശ്ചയിച്ച കുടിയിറക്ക ക്യാമ്പിലും നിരവധി വീടുകളിലുമാണ് ആക്രമണങ്ങളുണ്ടായത്.
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് റമസാന്‍ വ്രതനാളുകളില്‍ ഇസ്‌റാഈല്‍ വീണ്ടും ആരംഭിച്ച വ്യോമാക്രമണങ്ങളിലും കരയാക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പെരുന്നാള്‍ ദിനത്തിലും കുട്ടികളെയും സ്ത്രീകളെയും അധിനിവേശ സൈന്യം കൊലപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----