International
ഗസ്സയില്‍ റെഡ്‌ക്രോസ് വാഹന വ്യൂഹത്തിന് നേരെ ഇസ്‌റാഈല്‍ ആക്രമണം
ആക്രമണത്തില്‍ രണ്ട് ട്രക്കുകള്‍ തകര്‍ന്നു. ഒരു ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ഗസ്സ സിറ്റി| ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണത്തിന് അല്‍പംപോലും അയവ് വന്നിട്ടില്ല. രാജ്യാന്തര സംഘടനകള്‍ക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റെഡ്‌ക്രോസിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ഇസ്‌റാഈല്‍ സേന ആക്രമണം നടത്തിയത്. മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളുമായി ഗസ്സയിലേക്ക് എത്തിയ അഞ്ച് ട്രക്കുകള്‍ക്കും രണ്ട് റെഡ്‌ക്രോസ് വാഹനങ്ങള്‍ക്കും നേരെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണം.
ആക്രമണത്തില്‍ രണ്ട് ട്രക്കുകള്‍ തകര്‍ന്നു. ഒരു ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ റെഡ്‌ക്രോസ് സംഘം ഗസ്സയിലുണ്ട്. മാനുഷിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത സാഹചര്യമാണെന്ന് ഗസ്സയിലെ റെഡ് ക്രോസ് പ്രതിനിധി വില്യം സ്‌കോംബര്‍ഗ് പറഞ്ഞു. മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നത് രാജ്യാന്തര നിയമപ്രകാരമുള്ള ബാധ്യതയാണെന്നും വില്യം കൂട്ടിച്ചേര്‍ത്തു.