Connect with us

National

രക്ഷാപ്രവർത്തകർക്ക് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

പരുക്കേറ്റവരെ രക്ഷിക്കാനെത്തിയ ആരോഗ്യ സംഘത്തിന് നേരെയാണ് വീണ്ടും ആക്രമണം ഉണ്ടായത്

Published

|

Last Updated

ഗസ്സാ സിറ്റി | ഭക്ഷ്യ വിതരണത്തിനെത്തിയ സന്നദ്ധ പ്രവർത്തകരെ ആക്രമിച്ച് കൊന്നതിന്റെ രോഷം തണുക്കുംമുമ്പ് രക്ഷാപ്രവർത്തകർക്ക് നേരെയും ഇസ്റാഈൽ ബോംബാക്രമണം. പാരാമെഡിക്കൽ ജീവനക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടതായി ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് അറിയിച്ചു.

വടക്കൻ ഗസ്സയിലെ ബെ യ്ത്ത് ഹനൂനിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റവരെ രക്ഷിക്കാനെത്തിയ ആരോഗ്യ സംഘത്തിന് നേരെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

അതേസമയം സന്നദ്ധ സഹായ ഗ്രൂപ്പായ വേൾഡ് സെൻട്രൽ കിച്ചണിൽ പ്രവർത്തിക്കുന്നവരുടെ വാഹനവ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസം നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അക്രമത്തിൽ ഫലസ്തീനികളും വിവിധ രാജ്യങ്ങളിലെ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.

ചാരിറ്റിയുടെ ലോഗോ ആലേഖനം ചെയ്ത രണ്ട് കവചിത വാഹനങ്ങളിലാണ് ജീവനക്കാർ യാത്ര ചെയ്തതെന്നും ഇസ്റാഈൽ സൈന്യവുമായി തങ്ങളുടെ നീക്കങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടായിരുന്നെന്നും ഡബ്ല്യു സി കെ പറഞ്ഞു. എന്നിട്ടും ഇസ്റാഈൽ സൈന്യം ജീവനക്കാരെ പിന്തുടർന്ന് വകവരുത്തുകയായിരുന്നെന്നും ഇവർ ആരോപിച്ചു.

Latest