International
ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഇല്‍; ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ശക്തമായ ആക്രമണം
2006 ന് ശേഷം ആദ്യമായാണ് ലബനാനില്‍ ഇസ്‌റാഈല്‍ കരയാക്രമണം നടത്തുന്നത്.
ബെയ്‌റൂത്ത് | ലബനാനില്‍ കരയുദ്ധം തുടങ്ങി ഇസ്‌റാഈല്‍. തെക്കന്‍ ലബനാനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഇല്‍ സൈന്യമാണ് വ്യക്തമാക്കിയത്. ബെയ്‌റൂത്ത് മേഖലകളിലാണ് ശക്തമായ ആക്രമണം നടക്കുന്നത്.
ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.ലെബനനില്‍ ഇസ്‌റാഈല്‍ കരയുദ്ധം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയിം ഖാസിം പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ കരയാക്രമണം തുടങ്ങിയത്.
ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലബനാനില്‍ കൊല്ലപ്പെട്ടത്. 172 പേര്‍ക്ക് പരുക്കേറ്റു. 2006 ന് ശേഷം ആദ്യമായാണ് ലബനാനില്‍ ഇസ്‌റാഈല്‍ കരയാക്രമണം നടത്തുന്നത്.
രണ്ടാഴ്ചത്തെ ആക്രമണങ്ങളില്‍ രാജ്യത്ത് ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഒരാഴ്ചക്കിടെ ലബനാനില്‍ നിന്ന് സിറിയയിലേക്ക് ഒരുലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് യുഎന്‍ റിപോര്‍ട്ട്.