Connect with us

International

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍; 70 ഫലസ്തീനികളെ കൊലപ്പെടുത്തി

ലക്ഷ്യം നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം തിരിച്ചുപിടിക്കല്‍

Published

|

Last Updated

ഗസ്സ | ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തിന് പിന്നാലെ ഗസ്സയില്‍ കരയാക്രമണവും ആരംഭിച്ച് ഇസ്‌റാഈല്‍ അധിനിവേശ സേന. 24 മണിക്കൂറിനകം 70 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭാഗികമായ രീതിയിലാണ് കരയാക്രമണം തുടങ്ങിയത്.

വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങിയ നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനാണ് കരയാക്രമണം. പ്രദേശത്തിന്റെ നിയന്ത്രണത്തിന് അത്യാവശ്യമെന്ന് കരുതുന്ന ഗസ്സ വിഭജിക്കുന്ന റോഡാണ് നെറ്റ്‌സെരിം. ഈ പാതയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാനാണ് ഇസ്‌റാഈല്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയിലുടനീളം ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ 183 കുട്ടികളുള്‍പ്പെടെ 436 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ടര വര്‍ഷം നടന്ന ആക്രമണങ്ങളില്‍ 49,547 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 112,719 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്.

Latest