Connect with us

International

ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബ് വർഷം നടത്തി ഇസ്റാഈൽ; 18 മരണം; നിരവധി പേർക്ക് പരുക്ക്

ഗസ്സ സിറ്റിയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബലിയ അഭയാർഥി ക്യാമ്പ്.

Published

|

Last Updated

ഗസ്സ സിറ്റി | വെസ്റ്റ് ബങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്റാഈൽ ബോംബാക്രമണത്തിൽ നാല് അഭയാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ ക്യാമ്പിന് നേരയും ഇസ്റാഈൽ ക്രൂരത. ഇവിടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഗസ്സ സിറ്റിയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബലിയ അഭയാർഥി ക്യാമ്പ്. 1.4 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പിൽ 1,16,000ൽ അധികം അഭയാർഥികൾ താമസിക്കുന്നുണ്ട്. ഗസ്സക്കും ഇസ്റാഈലിനുമിടയിലെ അതിർത്തിയായ ബെയ്ത്ത് ഹനൂന് ഏറ്റവും അടുത്തായാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

ഗസ്സയിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്നു ഇസ്റാഈൽ നരനായാട്ടിൽ ഇതുവരെ 3800ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

Latest