Connect with us

International

ഗസ്സയില്‍ മൂന്ന് ആശുപത്രികള്‍ക്കുനേരെ ഇസ്‌റാഈല്‍ ബോംബിട്ടു

ആക്രമണത്തില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

Published

|

Last Updated

ഗസ്സ സിറ്റി| ഇസ്‌റാഈല്‍ ദയയില്ലാതെ ഗസ്സയിലെ മൂന്ന് ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി. അല്‍-ഖുദ്സ് ആശുപത്രി, പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രി, അല്‍-അവ്ദ ആശുപത്രി എന്നിവയ്ക്കുനേരെയാണ് ബോംബാക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് താല്‍ അല്‍-ഹവായിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ആശുപത്രി ജീവനക്കാര്‍, ചികിത്സയിലുള്ള രോഗികള്‍, വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പലായനം ചെയ്ത് ആശുപത്രിയില്‍ അഭയം തേടിയ 14000ത്തിലധികം ആളുകള്‍ എന്നിവരുടെ സുരക്ഷയോര്‍ത്ത് ഞങ്ങള്‍ ആശങ്കയിലാണെന്ന് ആശുപത്രി നടത്തുന്ന റെഡ് ക്രസന്റ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രിയുടെ പരിസരം ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗസ്സ മുനമ്പിന് വടക്ക് താല്‍ അല്‍ സതറിലെ അല്‍-അവ്ദ ആശുപത്രിക്ക് സമീപവും ആക്രമണമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ ആംബുലന്‍സിന് കേടുപാടുകള്‍ സംഭവിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

 

 

Latest