Connect with us

International

ബെയ്‌റൂത്തിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്‌റാഇല്‍

ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണമെന്നാണ് സൂചന.

Published

|

Last Updated

ബെയ്‌റൂത്ത് | ലെബനന്റെ തലസ്ഥാനമായ  ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്‌റാഇല്‍. വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്ത് വ്യോമാക്രമണം നടത്തിയാതായാണ് റിപോര്‍ട്ട്.സംഭവത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്തായിവരെ ബോബുകള്‍ പതിച്ചതായാണ് വിവരം. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണമെന്നാണ് സൂചന.

ബെയ്‌റൂത്തിന് തെക്ക് ജനസാന്ദ്രതയുള്ള  പ്രദേശങ്ങളിലാണ് വലിയ സ്‌ഫോടന പരമ്പരകൾ ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇസ്‌റാഇല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറിൽ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്റൂത്തിലും വ്യോമാക്രമണം ഉണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടു. 151 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 1974പേരാണ് കൊല്ലപ്പെട്ടത്.

 

---- facebook comment plugin here -----

Latest