International
പൈശാചിക ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു
ഖാന്‍ യൂനിസിനു കിഴക്കുള്ള അല്‍ ഖറാറ പട്ടണത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക ഗ്രൂപ്പായ ഖസ്സം ബ്രിഗേഡ്‌സ്.
ഗസ്സ | ഗസ്സയില്‍ ഇസ്‌റാഈലിന്റെ പൈശാചിക ആക്രമണങ്ങള്‍ തുടരുന്നു. ഇന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ മധ്യ ഗസ്സയിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ എത്തിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ അല്‍ സാവിയ, ദൈറുല്‍ ബലാഹ് എന്നിവിടങ്ങളിലെ വീടുകള്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരെയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
അതിനിടെ, ഖാന്‍ യൂനിസിനു കിഴക്കുള്ള അല്‍ ഖറാറ പട്ടണത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക ഗ്രൂപ്പായ ഖസ്സം ബ്രിഗേഡ്‌സ് അവകാശപ്പെട്ടു.
ഗസ്സയിലെ കമല്‍ അദ്വാന്‍ ആശുപത്രിയിലെത്തിയ ഇസ്‌റാഈല്‍ സൈനികര്‍ ഇവിടുത്തെ മേധാവി ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ബന്ദികളാക്കി വച്ചിരിക്കുകയാണ്.