Connect with us

International

ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്‌റാഈല്‍; 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു

ലബനന്‍ മറ്റൊരു ഗസ്സയാകുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്

Published

|

Last Updated

ബെയ്‌റൂത്ത് | ലബനാനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണണത്തില്‍ 492 പേര്‍കൊല്ലപ്പെട്ടു.1645 പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്ന റിപോര്‍ട്ട്. 35കുട്ടികള്‍ കൊല്ലപ്പെട്ടു.പരുക്കേറ്റവരില്‍ 58സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത് . 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു. ഗസയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാര്‍ക്ക് നേരെയാണ് ഇസ്‌റാഈലിന്റെ ആക്രമണം.

ബെയ്റൂട്ടിലേക്കുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു.വീടുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും വ്യാപാര താമസ കെട്ടിടങ്ങള്‍ക്കും നേരെയാണ് വ്യാപകആക്രണം ഇസ്‌റാഈല്‍ നടത്തുന്നത്.
ഹിസ്ബുല്ല മൂന്നാമത്തെ കമാന്‍ഡായ അലി കറാക്കിയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

കറാകിയെ വധിച്ചുവെന്ന ഇസ്‌റാഈല്‍ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. ലെബനന്‍ മറ്റൊരു ഗസ്സ ആകരുതെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

 

Latest