Connect with us

International

ഗസ്സയില്‍ കടുത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു

ജയിലിലുള്ള ഫലസ്തീനികളെ വിട്ടയച്ചാല്‍ ബന്ധികളെ വിട്ടുനല്‍കാമെന്ന് ഹമാസ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ ഗസ്സ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയില്‍.

Published

|

Last Updated

ജറുസലേം | ഗസ്സയില്‍ കടുത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധകാല കാബിനറ്റില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്നും നെതന്യാഹു വെളിപ്പെടുത്തി.

ഉപാധിവച്ച് ഹമാസ്
ഇസ്‌റാഈലിന് മുമ്പില്‍ ഹമാസ് ഉപാധി വച്ചു. ജയിലിലുള്ള ഫലസ്തീനികളെ വിട്ടയച്ചാല്‍ ബന്ധികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചു.

ഗസ്സ പൂര്‍ണമായും ഒറ്റപ്പെട്ടു
ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ ഗസ്സ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. ദൃശ്യങ്ങളും വിവരങ്ങളും കിട്ടാത്ത സ്ഥിതിയാണ്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 1500നടുത്ത് പേരെ കാണാതായി.