Connect with us

International

ഇസ്‌റാഈല്‍ ഹമാസ് സംഘര്‍ഷം: ഗാസയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; യു എന്‍ സുരക്ഷ കൗണ്‍സില്‍ യോഗം ഇന്ന്

ഇസ്‌റാഈലിന് പിന്തുണ നല്‍കി അമേരിക്ക

Published

|

Last Updated

ടെ്ല്‍ അവീവ്  | ഇസ്‌റാഈല്‍ ഹമാസ് സംഘര്‍ഷം തുടരവെ ഗാസയില്‍ 232 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 1790 പേര്‍ക്ക് പരുക്കേറ്റു.പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലെ വൈദ്യുതി ബന്ധം ഇസ്‌റാഈല്‍ സൈന്യം വിച്ഛേദിച്ചു. ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്‌റാഈല്‍ നിര്‍ത്തിവച്ചു

ഇസ്‌റാഈല്‍ ഹമാസ് സംഘര്‍ഷം തുടരവെ ഇസ്‌റാഈലിന് പിന്തുണ നല്‍കി അമേരിക്ക. തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇസ്‌റാഈലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതേ സമയം ബൈഡനെതിരെ അതിരൂക്ഷ വിമര്‍ശനമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. ഇറാന് നല്‍കിയ സഹായമാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും. യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്‌റാഈല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ സെര്‍ജിയോ ഫ്രാന്‍സ് ഡാനിസിനും കത്തയച്ചു.

 

Latest