Connect with us

International

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈല്‍

സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന ഇസ്‌റാഈല്‍ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

Published

|

Last Updated

ജറുസലേം | ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ പിന്തുടര്‍ച്ചക്കാരാനായിരുന്നു ഹാഷിം സഫിയുദ്ദീൻ.

കഴിഞ്ഞ മാസം അവസാനമാണ് ഹസന്‍ നസ്റല്ലയെ ഇസ്‌റാഈല്‍ സൈന്യം വധിച്ചത്. സഫിയുദ്ദീനൊപ്പം ഹിസ്ബുല്ലയുടെ കമാന്‍ഡര്‍മാരില്‍ ചിലരും കൊല്ലപ്പെട്ടതായും റിപോര്‍ട്ട് ഉണ്ട്.

ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി കൂടിയാണ് കൊല്ലപ്പെട്ട ഹാഷിം സഫിയുദ്ദീൻ . ബെയ്‌റൂട്ടിലെ ദഹിയയില്‍ ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ആസ്ഥാനത്ത് മൂന്ന് ആഴ്ച മുന്‍പാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്.

എന്നാല്‍ സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന ഇസ്‌റാഈല്‍ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest