hamas- israel war
ഗാസയിൽ ഇസ്റാഈൽ നടത്തുന്നത് യുദ്ധമല്ല, വംശഹത്യ: തുർക്കി പ്രസിഡന്റ് ഉർദുഗാൻ
ലോകാരാജ്യങ്ങൾ അന്ധമായി ഒരു ഭാഗം മാത്രം ചേരരുതെന്നും ഉർദുഗാൻ
അങ്കാറ | ഹമാസ് ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രായേൽ നടത്തിയ ഉപരോധവും ബോംബാക്രമണവും “വംശഹത്യ”ക്ക് തുല്യമായ അനുപാതമില്ലാത്ത പ്രതികരണമാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യുദ്ധത്തിനും ഒരു ധാർമ്മികത ഉണ്ടെന്നും എന്നാൽ ഇസ്റാഈൽ അത് ഗുരുതരമായി ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ആളുകളെ അവരുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്നും തടയുകയും സിവിലിയൻമാർ താമസിക്കുന്ന വീടുകളിൽ ബോംബിടുകയും ഉൾപ്പെടെ എല്ലാ ല്ലജ്ജാകരമായ രീതികളും പ്രയോഗിച്ച് ചെയ്യുന്നത് യുദ്ധമല്ല, അത് വംശഹത്യയാണ് – ഉർദുഗാൻ വ്യക്തമാക്കി.
ഗാസയ്‌ക്കെതിരായ ഇസ്രാഈൽ ആക്രമണങ്ങൾക്ക് ഒരു ധാർമിക അടിത്തറയുമില്ലെന്നും ലോകാരാജ്യങ്ങൾ അന്ധമായി ഒരു ഭാഗം മാത്രം ചേരരുതെന്നും ഉർദുഗാൻ പറഞ്ഞു.