Connect with us

International

ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ 30 പേരെ കൂടി ഇസ്‌റാഈല്‍ കൊലപ്പെടുത്തി; റിപ്പോര്‍ട്ട്

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 4,137 ആയെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

Published

|

Last Updated

ഗസ്സ സിറ്റി| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തിന് അയവുവരുത്താതെ ആക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ റഫ സിറ്റിയിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേരെ കാണാതായിട്ടുമുണ്ട്. ജബലിയ നഗരത്തില്‍ 14 പേരും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 4,137 ആയെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. മരിച്ചവരില്‍ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 352 പേര്‍ കൊല്ലപ്പെട്ടതായും 1,000ത്തിലധികം ആളുകളെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.

 

 

---- facebook comment plugin here -----

Latest