International
ലബനാനിൽ ഇസ്റാഈൽ വ്യോമാക്രമണം തുടങ്ങി
ഹിസ്ബുല്ല ഇസ്റാഈലിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചിത്രം പ്രതീകാത്മകം
ന്യൂഡൽഹി | ഇസ്റാഈൽ വ്യോമസേന ലെബനനിൽ ബോംബാക്രമണം ആരംഭിച്ചു. നേരത്തെ, ഹിസ്ബുള്ള ഇസ്റാഈലിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇസ്റാഈൽ ആക്രമണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ല ഇസ്റാഈലിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസിലെ ഫുട്ബോൾ ഗ്രൗണ്ടിലായിരുന്നു ആക്രമണം.
ഹിസ്ബുല്ലയ്ക്ക് തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്ന് ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഇസ്റാഈൽ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, ഹിസ്ബുല്ല ഇസ്റാഈലിന് നേരെ 40 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഹിസ്ബുള്ള മാരകമായ റോക്കറ്റുകൾ തൊടുത്തുവിട്ടതായും 10 നും 20 നും ഇടയിൽ പ്രായമുള്ള യുവാക്കൾ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
അതേസമയം, ശനിയാഴ്ച തെക്കൻ ലെബനനിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഹിസ്ബുല്ല ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്റാഈൽ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടിരുന്നു.