Connect with us

International

ഗസ്സയിലെ സാധാരണക്കാരെ ഇസ്‌റാഈല്‍ സംരക്ഷിക്കണം; വൈറ്റ് ഹൗസ്

ഇസ്‌റാഈലിന്റെ ബോംബാക്രമണത്തില്‍ 8,000-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍| ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നതിനിടെ സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അമേരിക്ക. ഹമാസിനെയും സാധാരണക്കാരെയും വേര്‍തിരിച്ച് നിരപരാധികളായ ഗസ്സക്കാരെ ഇസ്‌റാഈല്‍ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന്‍ പ്രദേശത്ത് എത്താന്‍ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങള്‍ ലോക നേതാക്കള്‍ ശക്തമാക്കി.

ഇസ്‌റാഈലിന്റെ ബോംബാക്രമണത്തില്‍ 8,000-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പകുതിയും കുട്ടികളാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗോതമ്പും മാവും മറ്റ് സാധനങ്ങളും എടുത്ത് ആയിരക്കണക്കിന് ആളുകള്‍ ഗസ്സയിലെ ഭക്ഷ്യ ഗോഡൗണുകള്‍ കൊള്ളയടിച്ചതിന് ശേഷം സിവില്‍ ഓര്‍ഡര്‍ തകരാന്‍ തുടങ്ങിയെന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി.

 

 

 

 

---- facebook comment plugin here -----

Latest