International
ഇസ്‌റാഈല്‍ ബന്ധം; ചെങ്കടലില്‍ വീണ്ടും ചരക്കു കപ്പല്‍ ആക്രമിച്ച് ഹൂതികള്‍
മാള്‍ട്ടയുടെ പതാകയുള്ള കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആഫ്രിക്കയിലെ ജിബൂത്തിയില്‍ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന കപ്പലാണ് ആക്രമണത്തിനിരയായത്.
റിയാദ് | ചെങ്കടലില്‍ ചരക്കു കപ്പലിനു നേരെ വീണ്ടും ഹൂതി ആക്രമണം. മാള്‍ട്ടയുടെ പതാകയുള്ള കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആഫ്രിക്കയിലെ ജിബൂത്തിയില്‍ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന കപ്പലാണ് ആക്രമണത്തിനിരയായത്.
യെമനിലെ മോഖ തീരത്തു നിന്നാണ് ഹൂതികള്‍ മിസ്സൈല്‍ തൊടുത്തതെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. മൂന്ന് മിസ്സൈലുകളാണ് കപ്പലിനു നേരെ പായിച്ചത്.
കപ്പല്‍ അധികൃതര്‍ക്ക് ഇസ്‌റാഈലുമായുള്ള വ്യാപാരബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
---- facebook comment plugin here -----