Connect with us

International

ഹമാസ് തലവന്‍ യഹ്‌യ കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്‌റാഈല്‍

2024-ല്‍ ടെഹ്റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് യഹ്‌യ സിന്‍വര്‍ ഹമാസ് തലവന്‍ ആയത്.

Published

|

Last Updated

ജെറുസലേം | ഹമാസ് തലവന്‍ യഹ്‌യ സിന്‍വര്‍  കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്‌റാഈല്‍. തകര്‍ന്ന ഒരു കെട്ടിടത്തിനുള്ളിലെ സോഫയില്‍ സിന്‍വാര്‍ ഇരിക്കുന്നതും  തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്സ് ഗസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്‌യ സിന്‍വര്‍ ആണെന്നുമായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ യഹ്‌യ ആണ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ഇസ്റാഈല്‍ സൈന്യം അറിയിച്ചു.തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് കൊലപ്പെട്ടത് യഹ്‌യ സിന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.

യഹ്‌യ സിന്‍വറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്. ഐഡിഎഫിന്റെ 828-ാമത് ബിസ്ലാമാച്ച് ബ്രിഗേഡില്‍ നിന്നുള്ള ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍-സുല്‍ത്താനില്‍ ബുധനാഴ്ച പട്രോളിങ് നടത്തി. കെട്ടിടങ്ങളുടെ മറവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യഹ്‌യ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച്  കണ്ടെത്തി കൊലപ്പെടുത്തി എന്നാണ് ഇസ്റാഈല്‍ സെെന്യം വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനക്ക് ശേഷം ഇന്നലെ രാത്രിയോടെ കൊല്ലപ്പെട്ടത് യഹ്‌യ ആണെന്ന് ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു.

2024-ല്‍ ടെഹ്റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് യഹ്‌യ സിന്‍വര്‍ ഹമാസ് തലവന്‍ ആയത്.

 

---- facebook comment plugin here -----

Latest