Connect with us

International

കരയുദ്ധത്തില്‍ ആറ് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍; എട്ട് സൈനികര്‍ക്ക് ഗുരുതര പരുക്ക്

ബന്ദികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ജറുസലേമില്‍.

Published

|

Last Updated

ജറുസലേം | കരയുദ്ധത്തില്‍ തങ്ങളുടെ ആറ് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍. എട്ട് സൈനികര്‍ക്ക് ഗുരുതര പരുക്കേറ്റു.

അതിനിടെ, ബന്ദികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ജറുസലേമിലെത്തി. ബന്ദികളുടെ കുടുംബാംഗങ്ങളുമായാണ് മാര്‍ച്ച് നടത്തിയത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ മാര്‍ച്ചാണ് നെതന്യാഹുവിന്റെ ഓഫീസിനു മുമ്പിലെത്തിയത്.

എന്നാല്‍, പല ഇസ്‌റാഈലി ബന്ദികളെ കുറിച്ചും വിവരമില്ലെന്നാണ് ഹമാസ് പറയുന്നത്. ബന്ദികളെ സൂക്ഷിച്ച ഗ്രൂപ്പുകളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടെന്നാണ് വിശദീകരണം.

Latest