Connect with us

From the print

പശ്ചിമേഷ്യ ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്‌റാഈല്‍

സിന്‍വാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മറ്റൊരു വാര്‍ത്താ ഏജന്‍സിയായ ഷിന്‍ ബെറ്റ് റിപോര്‍ട്ട് ചെയ്യുന്നത്.

Published

|

Last Updated

തെല്‍ അവീവ് | ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍. ഏറെക്കാലമായി ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ അവകാശവാദം ഇസ്‌റാഈല്‍ ഉയര്‍ത്തുന്നത്.

ഇസ്‌റാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍, ഹാരെറ്റ്സ്, മാരിവ്, വാല തുടങ്ങിയ വാര്‍ത്താ ഏജന്‍സികള്‍, ഐ ഡി എഫ് മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് എന്നിവയാണ് സിന്‍വാറിന്റെ മരണം റിപോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, ഈ അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, സിന്‍വാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മറ്റൊരു വാര്‍ത്താ ഏജന്‍സിയായ ഷിന്‍ ബെറ്റ് റിപോര്‍ട്ട് ചെയ്യുന്നത്.