Connect with us

International

ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്‌റൂത്തിനെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്.

Published

|

Last Updated

ബെയ്‌റൂത്ത്|ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്.

ആശുപത്രിക്ക് നേരെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്‌റൂത്തിനെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 14 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അടിയന്തര സേവനം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

 

 

 

Latest