Connect with us

അടങ്ങാത്ത പ്രതികാരദാഹത്തിൽ ഇസ്റാഈൽ സൈന്യം ശവപ്പറമ്പാക്കി മാറ്റിയ ഗസ്സയിൽ രണ്ട് പ്രമുഖ ആശുപത്രികൾ കൂടി അടച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായി അൽ ശിഫ ആശുപത്രിയും അൽ ഖുദ്സ് ആശുപത്രിയുമാണ് ഏറ്റവും ഒടുവിൽ അടച്ചത്. രണ്ടിടങ്ങളിലും ഇസ്റാഈൽ ആക്രമണം ശക്തമാക്കിയതും ഇന്ധനം തീർന്നതുമാണ് ആശുപത്രികൾ പ്രവർത്തനം നിലക്കാൻ കാരണമായത്. ചികിത്സയിൽ കഴിയുന്നവരും അഭയം തേടിയവരുമായി ആയിരങ്ങൾ ഈ ആശുപത്രികളിൽ കഴിയുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തനം നിലച്ചതോടെ നിരവധി കുട്ടികളാണ് ഇവിടങ്ങളിൽ മരിച്ചുവീഴുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest