International
ഗസ്സയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; ഐ സി ജെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചിലിയും മെക്‌സിക്കോയും
ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തെത്തിക്കാന്‍ സാധിക്കുന്ന യഥാര്‍ഥ ഫോറം ഐ സി ജെയാണെന്ന് മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സാന്റിയാഗോ | ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതിയിലും അധിനിവേശത്തിലും വംശഹത്യയിലും വിശദമായ അന്വേഷണം വേണമെന്ന് അന്താരഷ്ട്ര നീതി ന്യായ കോടതിയോട് ആവശ്യപ്പെട്ട് ചിലിയും മെക്‌സിക്കോയും. ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തെത്തിക്കാന്‍ സാധിക്കുന്ന യഥാര്‍ഥ ഫോറം ഐ സി ജെയാണെന്ന് മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഏതൊരു യുദ്ധക്കുറ്റത്തിനെതിരെയും നടത്തുന്ന അന്വേഷണങ്ങള്‍ക്ക് ചിലി സര്‍ക്കാരും പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ആല്‍ബെര്‍ട്ടോ വാന്‍ ക്ലാവെറന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കുറ്റം നടക്കുന്ന രാജ്യത്തിനും സമയത്തിനുമല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നും മനുഷ്യന്റെ സമാധാനത്തിനും സുരക്ഷക്കുമാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.