International
ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹമാസ് ഉന്നത നേതാവും ഭാര്യയും കൊല്ലപ്പെട്ടു
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് ബര്‍ദാവീല്‍.

ഗസ | തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് ഉന്നത നേതാവ് സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് ബര്‍ദാവീല്‍. ഇന്ന് പുലര്‍ച്ചെ ഇരുവരും പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. മരണം ഹമാസ് സ്ഥിരീകരിച്ചു.
അതിനിടെ, ഇസ്‌റാഈല്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച ദക്ഷിണ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്‌റാഈല്‍ സേന വെളിപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----