Connect with us

gaza

അഭയാര്‍ഥി ക്യാംപായ സ്‌കൂളിലേക്ക് ഇസ്‌റാഈല്‍ വ്യോമാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നത്

Published

|

Last Updated

ഗസ | അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്ക് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഗസാ സ്ട്രിപ്പിലെ സ്‌കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നസ്‌റത്ത് അഭയാര്‍ത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഇവിടെയുണ്ടായിരുന്നവര്‍ അഭയം തേടിയ സ്‌കൂള്‍ ആണ് ആക്രമിക്കപ്പെട്ടത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നത്. വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. നാലാമത്തെ തവണയാണ് ഇത്തരത്തില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് ബി ബി സി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സ്‌കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സേന വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. ഹമാസ് സ്‌കൂളില്‍ ഒളിഞ്ഞാവളമാക്കിയിരുന്നുവെന്നാണ് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചത്.

Latest