International
ഗസ്സയില്‍ സ്‌കൂളിനു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടു
നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്‌കൂളിനു നേരെയായിരുന്നു ആക്രമണം.

ഗസ്സ | വടക്കന്‍ ഗസ്സയില്‍ സ്‌കൂളിനു നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. എന്നാല്‍, പ്രമുഖ ഹമാസ് തീവ്രവാദി നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളും സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് ഗസ്സയിലെ ഹമാസ് സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹമൂദ് ബസ്സല്‍ പറഞ്ഞു.
ആക്രമണത്തിനിടെ ഇരട്ട കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്ന സ്ത്രീയെയും ഭര്‍ത്താവിനെയും ഇദ്ദേഹത്തിന്റെ സഹോദരിയെയും സഹോദരിയുടെ മൂന്ന് മക്കളെയും കാണാതായതായും ബസ്സല്‍ വെളിപ്പെടുത്തി.