Connect with us

International

ഇസ്‌റാഈല്‍ വ്യോമാക്രമണം: ഗസ്സയില്‍ ഒറ്റ രാത്രി കൊല്ലപ്പെട്ടത് 183 കുട്ടികള്‍

ചര്‍ച്ചയുടെ വാതില്‍ അടച്ചിട്ടില്ലെന്ന് ഹമാസ്

Published

|

Last Updated

ഗസ്സ സിറ്റി | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയിലുടനീളം ഇസ്‌റാഈല്‍ ഒറ്റ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 183 കുട്ടികള്‍. ഉറങ്ങിക്കിടന്ന സാധാരണക്കാര്‍ക്ക് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ രൂക്ഷമായ ബോംബാക്രമണത്തിലാണ് കുട്ടികളുള്‍പ്പെടെ 436 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

ഗസ്സ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും ബോംബാക്രമണം നടത്തിയിട്ടും ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയിട്ടില്ല. ചര്‍ച്ചയുടെ വാതില്‍ അടച്ചിട്ടില്ലെന്നും ഒപ്പിട്ട കരാര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ കരാറുകളുടെ ആവശ്യമില്ലെന്നും ഹമാസ് ഉദ്യോഗസ്ഥനായ ത്വാഹിര്‍ അല്‍ നോനോ വ്യക്തമാക്കി.

ഗസ്സയില്‍ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്‌റാഈല്‍ ഭീഷണിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസമായ തീവ്രമായ ബോംബാക്രമണം നടന്നത്. ഗസ്സ സിറ്റി, ദെയ്ര് അല്‍-ബലാഹ്, ഖാന്‍ യൂനുസ്, റഫ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വ്യാമാക്രമണം. പരുക്കേറ്റ 700 പേരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇസ്‌റാഈലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Latest